TAGS

മൂർഖനെ പിടികൂടിയ ശേഷം ചുംബിച്ച യുവാവിന്റെ ചുണ്ടിൽ കടിച്ച ശേഷം പാമ്പ് ഇഴഞ്ഞുപോയി. കടിയേറ്റ യുവാവിനെ കൃത്യസമയത്ത് തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. കർണാടകയിലെ  ഭദ്രാവതി ബൊമ്മനകട്ടെയിലാണ് സംഭവം. മൂർഖനെ ചുംബിക്കുന്ന യുവാവിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

 

പാമ്പിനെ പിടികൂടിയ ശേഷം യുവാവ് ചുംബിക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് ചുണ്ടിൽ കടിക്കുകയായിരുന്നു. കടിയേറ്റ യുവാവ് ഇതോടെ പാമ്പിനെ വലിച്ചെറിഞ്ഞു. ഈ സമയം കൊണ്ട് പാമ്പ് ഇഴഞ്ഞു പോകുന്നതും ചുറ്റും കൂടി നിന്നവർ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. കടിയേറ്റ അലക്‌സ് എന്ന യുവാവ് അപകടനില തരണംചെയ്തിട്ടുണ്ട്. പാമ്പിനെ പിടികൂടിയ ശേഷം സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ ഇത്തരം സാഹസിക പ്രവൃത്തികളിൽ ഏർപ്പെടുന്നവരുടെ എണ്ണവും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണവും കൂടിവരിയാണ്. വിഡിയോ കാണാം.