TAGS

ശ്രീകൃഷ്ണപുരം: ചുമരിൽ തൂക്കിയിട്ടിരുന്ന കവറിൽ നിന്നു പാമ്പുകടിയേറ്റു പു‍ഞ്ചപ്പാടം എയുപി സ്കൂളിലെ മുൻ പാചകത്തൊഴിലാളി മരിച്ചു. തരവത്ത് വീട്ടിൽ ഭാർഗവി (69) ആണു മരിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെ വീടിനു പിറകിലെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന കവറിൽ കയ്യിട്ടപ്പോൾ അതിലുണ്ടായിരുന്ന പാമ്പു കടിക്കുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടി കവർ പരിശോധിച്ചപ്പോഴാണു പാമ്പിനെ കണ്ടത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 5 മണിയോടെയാണു മരിച്ചത്. മക്കൾ: സുജിത, സുരേഷ്, സുഭാഷ്. മരുമക്കൾ: പ്രഭാകരൻ, ശ്രീലത, ഉമ.