വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളായ നയൻതാരയുടെയും വിഘ്നേഷിന്റെയും വിശദീകരണത്തിന്റെ സത്യാവസ്ഥ പരിശോധിക്കുമെന്ന് അന്വേഷണ സമിതി. അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡിഎംഎസ് രൂപീകരിച്ച സമിതി പറയുന്നു.
ആറ് വർഷം മുൻപ് വിവാഹിതരായിരുന്നുവെന്നും ബന്ധുവാണ് ഇവർക്കായി ഗർഭധാരണം നടത്തിയത് എന്നുമായിരുന്നു ദമ്പതികൾ നൽകിയ വിശദീകരണം. ഇത് സ്ഥിരീകരിക്കുന്നതിനായി വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാധുതയും സമിതി പരിശോധിക്കും.
വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഉണ്ടാകുന്നില്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം തിരഞ്ഞെടുക്കാവൂ എന്നതടക്കമുള്ള കർശന ചട്ടങ്ങൾ ലംഘിച്ചെന്ന വിവാദത്തെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ജൂൺ അഞ്ചിന് നടന്ന ചടങ്ങിലാണ് ഇരുവരും ആചാര പ്രകാരം വിവാഹിതരായത്.
will submit report within one week in surrogacy case