ആര്‍ആര്‍ആറിലെ 'നാട്ടുനാട്ടു' പാട്ടിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചതിനു പിന്നാലെ സിനിമയുടെ അണിയറ പ്രവർത്തകരെ ആശംസകള്‍കൊണ്ടു മൂടുകയാണ് പ്രേക്ഷകരും സിനിമാ താരങ്ങളും സംഗീത രംഗത്തെ പ്രമുഖരടക്കമുള്ളവർ. എ.ആർ റഹ്മാൻ, ഇളയരാജ, കെ.എസ് ചിത്ര തുടങ്ങി സംഗീത രംഗത്തുള്ളവർ ആശംസകള്‍ നേർന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി, വൈ.എസ്. ജഗൻമോഹൻ റെഡ്ഡി, വെങ്കയ്യ നായിഡു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ആശംസകളുമായെത്തി.

 

ഒരു ഇന്ത്യൻ സിനിമയ്ക്ക് വേണ്ടി ലോകം എഴുന്നേറ്റു നിൽക്കുന്നത് കാണുമ്പോൾ സന്തോഷം എന്നായിരുന്നു സിനിമതാരം മമ്മൂട്ടി ആർആർആർ ടീമിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് ഇത് അഭിമാന നിമിഷമെന്നാണ് പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. പുരസ്കാരദാനത്തന്റെ വിഡിയോയും പുരസ്കാരവുമായി നിൽക്കുന്ന എം.എം കീരവാണിയുടെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് പലരുടെയും ട്വീറ്റ്.

 

RRR Bags Golden Globe Award for Best Original Song