kailasa

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ. നിത്യാനന്ദയുടെ സാങ്കൽപ്പിക രാഷ്ട്രം. സ്വന്തമായി പാസ്പോർട്ടും പതാകയും കറൻസിയും ദേശീയ ചിഹ്നവും. പിന്നെ ആരോഗ്യം, വിദ്യാഭ്യാസം, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂർണ്ണ ഭരണമുള്ള രാജ്യമെന്ന് നിത്യാനന്ദ വേർഷൻ. വിവാദ ആൾദൈവത്തിന്റെ ഒളിത്താവളം എവിടെയെന്നു കണ്ടെത്താൻ ഇതുവരെ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ലെന്നത് മറ്റൊരു വേർഷൻ.

 

ചുരുങ്ങിയ കാലങ്ങൾക്ക് ശേഷം നിത്യാനന്ദയും കൈലാസയും വാർത്തകളിൽ ഇടംപിടിക്കുന്നത് യുഎൻ മീറ്റിങ്ങിലൂടെയാണ്. ജെനീവിയയിൽ നടന്ന ഐക്യരാഷ്ട്ര സഭ യോഗത്തിൽ പങ്കെടുത്തിരിക്കുകയാണ് കൈലാസ പ്രതിനിധി. ഓർക്കണം, ഇന്റർപോൾ അടക്കമുള്ള അന്വേഷണ ഏജൻസികളെ വെല്ലുവിളിക്കുന്ന പീഡനക്കേസ് പ്രതി നിത്യാനന്ദയുടെ ഒളിത്താവളമായ കൈലാസത്തിന്റെ പ്രതിനിധി ആണിവർ...വീഡിയോ കാണാം.

 

Nityananda's 'Hindutva' Kailasam