aishhairstyle-19

കാനിലെ സൂപ്പര്‍ താരമാണ് ഐശ്വര്യറായി. ഐശ്വര്യയുടെ ഗെറ്റപ് കാണുന്നതിനായി ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. രണ്ട് ഗെറ്റപ്പുകളിലാണ് ഐശ്വര്യ ഇത്തവണത്തെ കാനില്‍ ഇതുവരെ എത്തിയത്. ഗെറ്റപ് മനം കവര്‍ന്നുവെങ്കിലും താരത്തിന്റെ ഹെയര്‍ സ്റ്റൈല്‍ ബോറടിപ്പിക്കുന്നുവെന്നാണ് ആരാധകരുടെ പക്ഷം. 

 

പച്ച വലന്റീനോ വസ്ത്രത്തിനൊപ്പം നേരെ മധ്യത്തിലൂടെ രണ്ട് വശത്തേക്ക് മുടി പകുത്തിട്ടാണ് ഐശ്വര്യ എത്തിയത്. എല്ലാം അടിപൊളിയാണെന്നും പക്ഷേ ഈ ഹെയര്‍സ്റ്റൈലിസ്റ്റിനെ അടിയന്തരമായി മാറ്റണമെന്നുമാണ് താരത്തിന്റെ പോസ്റ്റില്‍ ആരാധകരിലൊരാള്‍ കുറിച്ചത്. റെഡ് കാര്‍പെറ്റില്‍ സില്‍വര്‍ ഗൗണിലെത്തിയപ്പോഴും ആഷ് ഇതേ ഹെയര്‍സ്റ്റൈലാണ് സ്വീകരിച്ചത്. സില്‍വര്‍ ഗൗണും ഇക്കുറി ട്രോളന്‍മാര്‍ ഏറ്റെടുത്തു. ഗിഫ്റ്റ് റാപ്പ് പോലെയുണ്ടെന്നായിരുന്നു ചില കമന്റുകള്‍. പക്ഷേ വ്യത്യസ്തത പരീക്ഷിക്കാനുള്ള താരത്തിന്റെ ചങ്കൂറ്റം അഭിനന്ദിക്കപ്പെടേണ്ടതാണെന്നാണ് ആരാധകര്‍ പറയുന്നത്. 

 

'Fire your stylist'; fan beg to Aishwarya