ബാസ്റ്റിൽ ഡേ ആഘോഷത്തിനായി പാരിസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. രണ്ട് ദിവസം നീണ്ട ഫ്രാൻസ് സന്ദർശനത്തിന് ഇടയിൽ മോദി ഫ്രഞ്ച് പ്രസിഡന്റിന് നൽകിയ സമ്മാനങ്ങളും വാർത്തയാവുന്നു. പൂർണമായും ചന്ദന മരത്തിൽ നിർമിച്ച സിത്താറാണ് ഇമ്മാനുവൽ മക്രോയ്ക്ക് പ്രധാനമന്ത്രി സമ്മാനിച്ചത്.
മയിലുകളുടേയും ഗണപതിയുടേയും സരസ്വതി ദേവിയുടേയും രൂപം കൊത്തുപണി ചെയ്തിരിക്കുന്നതാണ് ഈ സിത്താർ. അലങ്കാര ചന്ദന പെട്ടിയിൽ സൂക്ഷിച്ച പോച്ചംപള്ളി സിൽക്ക് ഇക്കാട്ട് സാരി ആണ് പ്രഥമ വനിത ബ്രിജിറ്റ് മാക്രോയ്ക്ക് പ്രധാനമന്ത്രി സമ്മാനമായി നൽകിയത്.
തെലങ്കാനയിലെ പോച്ചംപള്ളിയിലാണ് സങ്കീർണ്ണമായ ഡിസൈനുകൾക്കും പേരുകേ ഈ സിൽക്ക് ഇക്കാട്ട് സാരി നിർമിക്കുന്നത്. ചന്ദനപ്പെട്ടി കൊത്തുപണികളാൽ അലങ്കരിച്ചിരിക്കുന്നു. ചന്ദനമരത്തിൽ കൈകൊണ്ട് കൊത്തിയ ആനയുടെ രൂപമാണ് ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചറിന് മോദി സമ്മാനിച്ചത്.