sandesham-satheesan

മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളില്‍ സത്യന്‍ അന്തിക്കാടിന്റെ സന്ദേശം എന്നും മുന്‍പിലുണ്ടാവും. ശ്രീനിവാസന്‍–സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലിറങ്ങിയ സന്ദേശം തന്റെ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ച് പറയുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇപ്പോള്‍. 

''വക്കീല്‍ പരീക്ഷ നല്ല മാര്‍ക്കോടെ പാസായി. എന്‍​റോള്‍ ചെയ്തെങ്കിലും കെഎസ്​യു വിടാനുള്ള മടിയെ തുടര്‍ന്ന് പ്രാക്ടീസ് ചെയ്തിരുന്നില്ല. വീട്ടിലൊക്കെ പറഞ്ഞെങ്കിലും ഞാന്‍ കുറേക്കാലം ഉഴപ്പി. ഇതിനിടയിലാണ് ഇദ്ദേഹത്തിന്റെ സന്ദേശം സിനിമ കാണുന്നത്. സന്ദേശം സിനിമയുടെ അവസാനം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനവും നിര്‍ത്തിവെച്ച് പ്രാക്ടീസ് ചെയ്യാന്‍ പോവുകയാണ്', സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെ വി.ഡി സതീശന്‍ പറഞ്ഞു. 

എനിക്കാണെങ്കില്‍ വക്കീല്‍ ഓഫീസെല്ലാം നേരത്തെ പറഞ്ഞുവെച്ചിരിക്കുകയാണ്. എല്ലാം റെഡിയാക്കിയിരുന്നു. പക്ഷേ അഞ്ചാറ് മാസമായി ഞാന്‍ അവിടേക്ക് പോകുന്നുണ്ടായില്ല. ഈ സിനിമ കണ്ടതിന്റെ പിറ്റേ ദിവസം മുതല്‍ ഞാന്‍ വക്കീല്‍ ഓഫീസില്‍ പോയിത്തുടങ്ങി. ഇതുവരെ ഇത് ആരോടും പറഞ്ഞിട്ടില്ല, വി.ഡി.സതീശന്‍ പറഞ്ഞു. അതിന്റെ കാരണഭൂതനാണ് ഈ ഇരിക്കുന്നതെന്ന് ഞാൻ ഈ നാട്ടിൽവച്ച് പ്രത്യേകം പറയുകയാണ്. ഈ സംഭവം ഞാൻ പലതവണ പറയണമെന്നു കരുതിയാണ്. ഇതുവരെ പറഞ്ഞിട്ടില്ല. ആ സിനിമ കണ്ടതിന്റെ പിറ്റേന്നു മുതൽ ഞാൻ ഓഫിസിൽ ഹാജരാണ്. പിന്നീട് ഞാൻ ആ ഓഫിസിൽ വളരെ ആത്മാർഥമായി ജോലി ചെയ്തു. രാത്രി ഒരു മണി വരെയൊക്കെ ഇരുന്നും പിറ്റേന്നു രാവിലെ എട്ടിനു തന്നെ ഓഫിസിലെത്തിയും ജോലി ചെയ്യാൻ സാധിച്ചു. അതിന്റെ സന്തോഷം കൂടി ഇവിടെ പങ്കുവയ്ക്കുന്നു.’’ – സതീശൻ പറഞ്ഞു.

കുറച്ചുകാലമെങ്കിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതിന്റെ പരിചയസമ്പത്തും സന്തോഷവുമാണ് രാഷ്ട്രിയക്കാരനെന്ന നിലയിലെ ഏന്റെ ഏറ്റവും വലിയ പിന്‍ബലം. അതിന്റെ കാരണഭൂതനാണ് ഈ ഇരിക്കുന്നതെന്ന് ഞാൻ ഈ നാട്ടിൽവച്ച് പ്രത്യേകം പറയുകയാണ്. സന്ദേശം കണ്ടതിന്റെ പിറ്റേന്നു മുതൽ ഞാൻ ഓഫിസിൽ ഹാജരാണ്. പിന്നീട് ആ ഓഫിസിൽ വളരെ ആത്മാർഥമായി ജോലി ചെയ്തു. രാത്രി ഒരു മണി വരെയൊക്കെ ഇരുന്നും പിറ്റേന്നു രാവിലെ എട്ടിനു തന്നെ ഓഫിസിലെത്തിയും ജോലി ചെയ്യാൻ സാധിച്ചു. അതിന്റെ സന്തോഷം കൂടി ഇവിടെ പങ്കുവയ്ക്കുന്നു, വി.ഡി.സതീശന്‍ പറഞ്ഞു. കോൺഗ്രസിന്റെ 139–ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ ജില്ലയിലെ പ്രഥമ ജനറൽ സെക്രട്ടറി എൻ.ജി.ജയചന്ദ്രനെ ആദരിച്ച ചടങ്ങിലായിരുന്നു വി.ഡി.സതീശന്റെ വാക്കുകള്‍.