oil

TAGS

പല ആവശ്യങ്ങള്‍ക്കും നമ്മള്‍ യൂക്കാലി തൈലം ഉപയോഗിക്കാറുണ്ട്. തലവേദനയ്ക്ക് ആശ്വാസമായി, വീടിനുള്ളില്‍ നല്ല മണം കിട്ടാന്‍ തുടങ്ങി പല ആവശ്യങ്ങള്‍. യൂക്കാലി തൈലം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ? വയനാട്ടിലെ യൂക്കാലി വാറ്റ് കേന്ദ്രത്തില്‍ നിന്നുള്ള കാഴ്ചകള്‍ കാണാം.

ഔഷധമൂല്യം ഉണ്ടെന്ന് കരുതുന്ന യൂക്കാലി തൈലത്തിന് ആവശ്യക്കാര്‍ ഏറെയാണ്. തൈലം നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ വയനാട്ടില്‍ നിരവധിയുണ്ട്. സീസണ്‍ ആയതോടെ പലതും വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ബോയിലറിലെ വെള്ളം തിളച്ച് മറിയുമ്പോള്‍ അതിനുള്ളിലേക്ക് യൂക്കാലി ഇലകള്‍ നിറയ്ക്കും. ഇവ വെള്ളത്തില്‍ താഴാത്ത തരത്തില്‍ രണ്ട് തട്ടുള്ള ബോയിലറാണ് ഉപയോഗിക്കുന്നത്. കൂറ്റന്‍ അടപ്പ് ഉപയോഗിച്ച് അടച്ച് ആവി പുറത്തു പോകാതിരിക്കാന്‍ മണ്ണ് ഉപയോഗിച്ച് സീല്‍ ചെയ്യും. ബോയിലറിലെ വെള്ളം നീരാവിയായി യൂക്കാലി ഇലകളുടെ സത്തിനൊപ്പം കലരും. ഇത് ബോയിലറിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന പൈപ്പിലൂടെ പുറത്തേക്ക്. പൈപ്പിനുള്ളിലെ നീരാവി സമീപത്തെ വെള്ളം നിറച്ച ടാങ്കിലൂടെ കടന്നുപോകുമ്പോള്‍ അത് യൂക്കാലി തൈലമായി മാറുന്നു.

 ചെറുപ്പം മുതല്‍ യൂക്കാലി വാറ്റുന്ന ജോലി ചെയ്ത് വരികയാണ് കുഞ്ഞാപ്പൂട്ടി. യൂക്കാലി ചപ്പ് കിട്ടാനുള്ള ബുദ്ധിമുട്ട് മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിരവധി ആവശ്യക്കാരുണ്ടെങ്കിലും അസംസ്കൃത വസ്തുക്കളുടെ ലഭ്യതകുറവ് ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ തരണം ചെയ്താണ് യൂക്കാലി തൈലം വില്‍പ്പനയ്ക്ക് എത്തുന്നത്

Eucaplytpus oil making video