finance

കടമെടുക്കാനുള്ള കർശന വ്യവസ്ഥകൾക്കപ്പുറ്റം കേരള  കടമെടുത്തതിന്‍റെ കണക്ക്  സുപ്രീംകോടതിയിൽ കുറിപ്പായി നൽകിയതാണ് കേരളവും കേന്ദ്രവും തമ്മിൽ സമവായമാകാതിരിക്കാൻ കാരണമായത്. നടപ്പുസാമ്പത്തിക വര്‍ഷം കേരളത്തിന്  52,583 കോടി നല്‍കിതിന്‍റെ കണക്കും അടുത്ത സാമ്പത്തിക വര്‍ഷം കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാനുള്ള സാധ്യതകളും കുറിപ്പിൽ ചൂണ്ടിക്കാട്ടിയതാണ് കേരളത്തെ പ്രകോപിപ്പിച്ചത്. കുറിപ്പിൽ പറയുന്ന കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മനോരമ ന്യൂസ് പുറത്തുവിടുന്നു . 

അടുത്ത സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍ നിന്ന് അയ്യായിരം രൂപ കേന്ദ്രം വാഗ്ദാനം ചെയ്തത്  കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം നല്‍കിയ  വായ്പയുടെ  കണക്കും വിശദമായി പരാമര്‍ശിച്ചായിരുന്നു. ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും അത് പുറത്തുവന്നാല്‍ കേരളത്തിന്‍റെ ദോഷകരമാണെന്നുമായിരുന്നു കപില്‍ സിബലിന്‍റെ വാദം. പുറത്തുവന്നാല്‍ പ്രശ്മെന്ന് കേരളം ഭയക്കുന്ന 4 പേജുള്ള  ഈ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാനകാര്യങ്ങള്‍ ഇതാണ് 

ഈ കണക്ക് ചൂണ്ടിക്കാട്ടിയാണ് കൊടുക്കാനുള്ളത് എല്ലാ കൊടുത്തു കഴിഞ്ഞുവെന്ന് കേന്ദ്രം പറഞ്ഞത് . ധനകാര്യമാനേജ്മെന്‍റ് കൃത്യമായില്ലെങ്കില്‍ അടുത്ത സാമ്പത്തികവര്‍ഷം കേരളം ബുദ്ധിമുട്ടുമെന്ന് കേന്ദം പറയുന്ന കണക്ക് ഇനി നോക്കാം.  അടുത്ത വര്‍ഷത്തെ പണം ഇപ്പോള്‍ തന്നാല്‍ കേരളം 6,664 കോടി കൊണ്ട് ആദ്യ ഒന്‍പതു മാസം എങ്ങനെ പിടിച്ചുനില്‍ക്കുമെന്നാണ് കേന്ദ്രം ചോദിച്ചത്. അതുകൊണ്ടാണ് അയ്യായിരം കോടി മാത്രമേ ഈ സാമ്പത്തിക വര്‍ഷം നല്‍കാനാവൂ എന്നും കേന്ദ്രം നിലപാടെടുത്തത്.  പക്ഷെ ഇതിന് അനുമതി നല്‍കുന്നത് അടുത്ത വര്‍ഷം സംസ്ഥാനത്തിന്‍റെ വരുമാനം കൂട്ടുന്നത് ബജറ്റില്‍ പ്രഖ്യാപിച്ച പ്ലാന്‍ ബി കേരളം സമര്‍പ്പിക്കണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .  എന്നാല്‍  അടുത്ത വര്‍ഷത്തെ പണമല്ല   ഇത്തവണ ചോദിക്കുന്നത് എന്നാണ് കേരളത്തിന്‍റെ നിലപാട്.  കാലാകാലങ്ങളായി കേന്ദ്രം തരാനുള്ള പണമാണ് ആവശ്യപ്പെടുന്നത് എന്ന വാദം ഉയര്‍ത്തിയാവും കേസില്‍ കേരളം മുന്നോട്ട് നീങ്ങുക 

Kerala finance explainer video