വേനല്‍ചൂടില്‍ വെന്തുരുകുകയാണ് നാട്. പൊരിവെയിലത്തിറങ്ങിയാല്‍ തളര്‍ന്നുവീഴുന്ന ചൂട്. എന്നാല്‍ ഈ ചൂടൊക്കെ നിസാരം എന്ന് പറഞ്ഞ് പുച്ഛഭാവത്തോടെ നടക്കുന്ന കുറച്ച് വിരുതന്മാരുണ്ട് കോഴിക്കോട്. ആരാണെന്നല്ലേ....കാണാം.  

മണല്‍പരപ്പിലൂടെ ഭാരംപേറി നടക്കുന്ന ഒട്ടകം ഗള്‍ഫ് സമ്പന്നതയുടെ പ്രതീകമാണ്. മലയാളമണ്ണില്‍ ഒട്ടകമെത്തുമ്പോള്‍ ആ കഥയ്ക്കല്‍പം ചന്തം കൂടും. ഇത് കോഴിക്കോട് കടപ്പുറത്തെ കാഴ്ച്ച. 

മരുഭൂമിയിലൂടെ നടന്ന് പരുവപ്പെട്ട പാദങ്ങള്‍. പൊള്ളുന്ന വെയിലും ചൂടും അതിജീവിക്കാന്‍ പാകപ്പെടുത്തിയ ശരീരഘടന. ഇടയ്ക്കൊന്ന് വെള്ളം കുടിക്കണം. കുറച്ചൊന്നും പോര. ഇനി മണിക്കൂറുകളോളം ഒന്നും നോക്കണ്ട. ശരീരത്തിന്‍റെ പ്രത്യേകതകള്‍ കാരണം എത്ര നേരം വേണമെങ്കിലും ഈ പോക്കങ്ങ് പോകാനാകും.  ഒട്ടകത്തിന് പുറത്തുകയറി കാഴ്ച്ച കാണാന്‍ ഇഷ്ടമാണ് കുട്ടികള്‍ക്ക്.

Kozhikode beach camel story