mangofest

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇനി മാമ്പഴക്കാലം. നമ്മുടെ സ്വന്തം മൂവാണ്ടന്‍ മുതല്‍ കശ്മീര്‍ അതിര്‍ത്തിയില്‍ വളരുന്ന ലാല്‍ ബാദ്ഷ വരെയുണ്ട്, കൂട്ടത്തില്‍. ഈ മാസം 19 വരെയാണ് രാജ്യാന്തര മാമ്പഴ ഫെസ്റ്റ്. 

കൊട്ടക്കണക്കിന് മാമ്പഴങ്ങള്‍. എണ്ണിയാല്‍ തീരില്ല. നൂറിലധികം വെറൈറ്റികള്‍. 

രാവിലെ 11 മണി മുതലാണ് പ്രവേശനം. 100 രൂപ ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് സൗജന്യം.  മേളയിലെത്തിയാല്‍ മാമ്പഴ ജ്യൂസും മാമ്പഴ പായസവും ആസ്വദിക്കാം. ഇഷ്ടപ്പെട്ട മാമ്പഴം രുചിച്ചുനോക്കി അത് വാങ്ങാനുള്ള അവസരമുണ്ട്. നല്ലയിനം മാവിന്‍തൈകളും കൂട്ടത്തില്‍ വാങ്ങാം.

Mango fest at kochi marine drive