TOPICS COVERED

ഉത്തരേന്ത്യയിലെ കൊടും ചൂടില്‍ നിന്ന്  രക്ഷപ്പെടാൻ ഹോണ്ട ആക്ടിവ സ്കൂട്ടറിൽ ഒരു ഷവർ ഘടിപ്പിച്ചിരിക്കുകയാണ് ജോധ്പൂരിലെ ഒരു യുവാവ്.  സ്കൂട്ടറിൽ ഇരുപതു ലീറ്റർ വെള്ളം നിറച്ച ഒരു കണ്ടെയ്നർ വച്ചാണ് ഷവറിന്‍റെ പ്രവർത്തനം.

നഗരത്തിലെ തിരക്കുകളിൽ, കടുത്ത ചൂടും സഹിച്ച് യാത്ര ചെയ്യുമ്പോൾ കുളിർമഴ പോലെ തലയിലേക്ക് ഷവറിൽ നിന്നും വെള്ളം വീഴും. തലയും ശരീരവും  ഒന്നു തണുക്കാൻ ഈ വഴി ധാരാളം മതിയാകും. കടുത്ത ചൂടിലൂടെ സ്വന്തമായി മഴയും പെയ്യിച്ച് വാഹനമോടിച്ചു പോകുന്ന ഈ വ്യക്തിയുടെ വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.