Image: instagram.com/p/CnbCdGtvd8r/

Image: instagram.com/p/CnbCdGtvd8r/

TOPICS COVERED

നായ്ക്കുട്ടികളോടുള്ള രത്തന്‍ ടാറ്റയുടെ മമത പ്രശസ്തമാണ്. വിളര്‍ച്ച ബാധിച്ച് ജീവന്‍ അപകടത്തിലായ നായ്ക്കുട്ടിക്ക് വേണ്ടി ആരോഗ്യമുള്ള നായ്ക്കളുടെ രക്തം അഭ്യര്‍ഥിച്ചാണ് ഇത്തവണ അദ്ദേഹമെത്തിയത്. ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എമിരിറ്റസ് കൂടിയായ രത്തന്‍ ടാറ്റ ഏഴ് മാസം പ്രായമുള്ള നായ്ക്കുട്ടിക്കായാണ് സഹായം തേടി  ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചത്. ചെള്ള് പനിയും വിളര്‍ച്ചയും ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള നായയെ മുംബൈയിലെ  ടാറ്റയുടെ മൃഗാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഉടനടി രക്തം മാറ്റി വച്ചില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും നായ്ക്കളുടെ രക്തം നല്‍കാന്‍ സന്നദ്ധരായവര്‍ അറിയിക്കണമെന്നുമെന്നുമായിരുന്നു കുറിപ്പ്. രക്തദാതാവിനെ കിട്ടിയതിനെ ലഭിച്ചതായി അദ്ദേഹം പോസ്റ്റില്‍ പിന്നീട് വ്യക്തമാക്കി.

ഒരു വയസിനും എട്ടു വയസിനും ഇടയില്‍ പ്രായമുണ്ടായിരിക്കണം, 25 കിലോയും അതിലേറെയും ശരീരഭാരം വേണം, വാക്സീനുകളെടുത്തതും വിരശല്യത്തിന് മരുന്ന് നല്‍കിയതുമായിരിക്കണം, അടുത്ത കാലയളവിലൊന്നും ഗുരുതര രോഗം ബാധിച്ചതാവാന്‍ പാടില്ല, ചെള്ള് പനി ആറുമാസത്തിനിടയില്‍ വരാത്തതാവണം എന്നായിരുന്നു രക്തം സ്വീകരിക്കുന്നതിനുള്ള നിബന്ധനകള്‍.  

മനുഷ്യരോടെന്ന പോലെ മൃഗങ്ങളോടുമുള്ള അനുഭാവ പൂര്‍ണമായ പെരുമാറ്റത്തില്‍ രത്തന്‍ ടാറ്റയെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദിച്ചത്. റിയല്‍ ലൈഫിലെ ഹീറോയാണ് രത്തന്‍ ടാറ്റയെന്നും അനുകമ്പ നിറഞ്ഞ ഹൃദയമുള്ളവര്‍ക്കേ ചുറ്റുമുള്ള ലോകത്തെ ഇത്രയും സ്നേഹത്തോടെ കരുതാന്‍ കഴിയുകയുള്ളവെന്നും പലരും കുറിച്ചു. 

അരുമകളോടുള്ള വാല്‍സല്യം കൂടിയാണ് ടാറ്റാട്രസ്റ്റിന്‍റെ കീഴില്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ അനിമല്‍ ആശുപത്രിക്ക് അദ്ദേഹം തുടക്കമിട്ടതും. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഏറ്റവും മികച്ച ചികില്‍സ നല്‍കുന്ന ആശുപത്രിയാണ് സ്മോള്‍ അനിമല്‍. കാണാതായ നായയെ ഉടമസ്ഥരിലേക്ക് എത്തിക്കുന്നതിന് സഹായം തേടിയും തെരുവുനായ്ക്കളോട് മാന്യമായി പെരുമാറാന്‍ നിര്‍ദേശം തന്‍റെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയും അദ്ദേഹം അനുഭാവപൂര്‍വമായ പെരുമാറ്റം പ്രകടമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

Ratan Tata Makes An Urgent Appeal, Seeks Blood Donor For Ailing Stray Dog In Mumbai, later he got donor. In his post, he explained that the dog is suffering from suspected tick fever and life-threatening anaemia.