train

TOPICS COVERED

ടിക്കറ്റില്ലാ യാത്രക്കാരും അവര്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളും ട്രെയിന്‍ യാത്രയിലെ ഒഴിയാതെ തലവേദനയാണ്. തര്‍ക്കങ്ങളും അടിപിടിയും പിഴയും എല്ലാം സ്ഥിരം സംഭവങ്ങള്‍. എന്നാല്‍ വ്യത്യസ്തനാകുകയാണ് മുംബൈ മെയിലിലെ യാത്രക്കാരനായ യുവാവ്. ഹൗറയില്‍ നിന്നും ഖരഗ്പൂര്‍ യാത്രയില്‍ സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 50ഓളെ യാത്രക്കാരെ കയ്യോടെ പൊക്കിയിരിക്കുകയാണ് ഇയാള്‍. യദേബു എന്ന പേരില്‍ റെയില്‍വേയുടെ സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലാണ് യാത്രക്കാരന്‍ തനിക്കുണ്ടായ അനുഭവം വിവരിക്കുന്നത്. 

‘മുംബൈ മെയില്‍ സ്ലീപ്പര്‍ കോച്ചില്‍ സ്വസ്ഥമായി യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു കുടുംബം കയറി വരുന്നത് ടിക്കറ്റുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കൂട്ടത്തില്‍ സ്ത്രീകളുണ്ടെന്നും എക്സ്പ്രസ് ടിക്കറ്റ് ഉണ്ടെന്നെല്ലാം പറഞ്ഞ് വാദിച്ചു. എന്നാല്‍ പിന്മാറാനോ സീറ്റ് വിട്ടുനല്‍കാനോ തയാറായില്ല. സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെടും മുന്‍പ് അവര്‍ ഇറങ്ങിയെന്ന് ഉറപ്പാക്കി. അടുത്തതായി ഒരു ദമ്പതികളും സമാനമായി വന്നു കയറി.’ യുവാവ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

reddit-review

യുവാവ് ടിക്കറ്റില്ലാ യാത്രക്കാരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ട്രെയിന്‍ ഖരഗ്പൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരുകൂട്ടം ടിടിഇമാരെത്തിയെന്നും ടിക്കറ്റില്ലാത്ത എല്ലാ യാത്രക്കാരെയും പുറത്താക്കിയെന്നും കുറിപ്പിലുണ്ട്. മാത്രമല്ല, ടിക്കറ്റില്ലാതെ യാത്ര ചെയ്ത കുറ്റത്തിന് ഇവര്‍ക്കെല്ലാം പിഴ ചുമത്തുകയും ചെയ്തു. യുവാവിന്‍റെ ഈ ഉചിതമായ ഇടപെടല്‍ കയ്യടിയോടെയാണ് മറ്റ് യാത്രക്കാരും സ്വീകരിച്ചത്. ഇയാളുടെ കുറിപ്പിന്‍റെ താഴെ എല്ലാ സ്ലീപ്പര്‍ കോച്ചിലും ഇതുപോലെ ഒരു ഹീറോ വേണം എന്ന് കമന്‍റുകളും നിറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തിയാണെന്നാണ് പ്രതികരണങ്ങള്‍.