Train-shornur

TOPICS COVERED

 ഷൊർണൂർ – കണ്ണൂർ  പാതയില്‍ പുതിയ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയിൽവേ.  ഷൊർണൂർ അൺറിസർവ്ഡ് സ്പെഷൽ ട്രെയിനാണ് യാത്രക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി  ഇന്നുമുതല്‍ ഓടിത്തുടങ്ങുക. ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇന്ന് മുതൽ ഓഗസ്റ്റ് ഒന്നു വരെയാണു  ട്രെയിൻ സർവീസ് നടത്തുക.

ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 3.40നു ഷൊർണൂരിൽ നിന്നു ട്രെയിൻ യാത്ര തുടങ്ങും. 4.13നു കുറ്റിപ്പുറത്തെത്തും. 4.31നു തിരൂർ, 4.41നു താനൂർ, 4.49നു പരപ്പനങ്ങാടി എന്നിവിടങ്ങളിലെത്തുന്ന ട്രെയിൻ വൈകിട്ട് 5.30നു കോഴിക്കോട്ടെത്തും. രാത്രി 7.40നു കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും.രാവിലെ 8.10ന് കണ്ണൂരിൽ നിന്നെടുക്കുന്ന ട്രെയിൻ 9.45ന് കോഴിക്കോടെത്തും. 1017ന് പരപ്പനങ്ങാടി, 10.26ന് താനൂർ, 10.34ന് തിരൂർ, 10.49ന് കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളിലെത്തുന്ന ട്രെയിൻ 12.30ന് ഷൊർണൂരിലെത്തി യാത്ര അവസാനിപ്പിക്കും.

കോഴിക്കോട് ഭാഗത്തേക്കു വൈകിട്ട് മംഗള, നേത്രാവതി എന്നീ ട്രെയിനുകളിൽ  നിലവില്‍ കാലുകുത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഈ ട്രെയിനുകൾക്കു പിന്നാലെയാണു പുതിയ പാസഞ്ചർ വരുന്നത്. അതേസമയം ഈ സർവീസ് സ്ഥിരമാക്കിയാലേ രൂക്ഷമായ യാത്രാദുരിതത്തിന് ചെറിയൊരളവെങ്കിലും പരിഹാരമാകൂ. 

ENGLISH SUMMARY:

Railway sanctioned new train on Shornur – Kannur route