ഡ്യൂട്ടിക്കിടെ കുരങ്ങനുമായി കളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ആറ് നഴ്സുമാരെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലെ ഒരു സർക്കാർ വനിതാ ആശുപത്രിയിലെ നഴ്സുമാർക്കാണ് സസ്പെൻഷൻ. നഴ്‌സുമാർ ആശുപത്രി കസേരകളിൽ ഇരുന്നു കുട്ടികുരങ്ങുമായി കളിക്കുന്നത് വിഡിയോയിൽ കാണാം.
ആശുപത്രിയിലെ ഗൈനക്കോളജി, ഒബ്‌സ്റ്റട്രിക്‌സ് വിഭാഗത്തിലെ സ്റ്റാഫ് നഴ്‌സുമാരാണ് റീല്‍സ് എടുത്തത്. അഞ്ജലി, കിരൺ സിങ്, ആഞ്ചൽ ശുക്ല, പ്രിയ റിച്ചാർഡ്, പൂനം പാണ്ഡെ, സന്ധ്യാ സിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.