TOPICS COVERED

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചെന്നൈയില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. തിരുവീഥി അമ്മന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ശ്വേത ആണ് മരിച്ചത്. പ്രദേശത്തെ ഒരു കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ച മുൻപ് സഹോദരനൊപ്പം പുറത്തുപോയപ്പോൾ ശ്വേത ഷവർമ കഴിച്ചിരുന്നു. വീട്ടിലെത്തി മീൻകറിയും കഴിച്ചു.രാത്രി ഛർദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

A 22–year-old woman from Noombal near Vanagaram in Chennai allegedly died of food poisoning on Wednesday after she consumed shawarma from a local eatery.