ജോലി സമ്മര്‍ദ്ദം മൂലമുള്ള വിഷാദ രോഗത്തെ തുടര്‍ന്ന് ചെന്നൈയില്‍ 38 വയസുകാരന്‍ ജീവനൊടുക്കി. തേനി സ്വദേശി കാര്‍ത്തികേയനാണ് മരിച്ചത്. സ്വയം ഷോക്കേല്‍പ്പിച്ചാണ് കാർത്തികേയന്‍ ജീവനൊടുക്കിയത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് കാര്‍ത്തികേയന്‍. ഭാര്യയാണ് കാര്‍ത്തികേയനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കാര്‍ത്തികേയന്റെ ഭാര്യ ജയന്തി സുഹൃത്തുക്കള്‍ക്കൊപ്പം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പോയത്. വ്യാഴാഴ്ച ജയന്തി തിരികെ എത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജയന്തി അകത്തുകയറിയപ്പോഴാണ് കാര്‍ത്തികേയന്‍ നിലത്ത് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ശരീരം മുഴുവന്‍ കേബിള്‍ ചുറ്റിയ നിലയിലായിരുന്നു. ജോലിയിലെ സമ്മര്‍ദ്ദം കാരണം കാര്‍ത്തികേയന് വിഷാദ രോഗമുണ്ടായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട് . ഇ വൈ കമ്പനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും മലയാളിയുമായ അന്നയുടെ മരണം ചര്‍ച്ചയായിരുന്നു.