lake-accident

TOPICS COVERED

ഒന്ന് സെല്‍ഫി എടുത്തത് മാത്രമെ ശിവപുര സ്വദേശിനിയും എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയുമായ ഹംസയ്ക്ക് ഓര്‍മയുള്ളു, ആദ്യ ക്ലിക്കിന് പിന്നാലെ കാല്‍ വഴുതി തടാകത്തിലേക്ക്, വീഴ്ചയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങി കിടന്നത് 12 മണിക്കൂര്‍. കര്‍ണാടകയിലെ തുമകുരുവിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. 

തുമകുരു മൈഡല തടാകത്തിലാണ് ഹംസ അപകടത്തില്‍പ്പെട്ടത്. സുഹൃത്തായ കീര്‍ത്തനയ്‌ക്കൊപ്പമാണ് ഹംസ തടാകം സന്ദര്‍ശിക്കാനെത്തിയത്. മടങ്ങുന്നതിനിടെ ഇരുവരും തടാകത്തിലെ പാറക്കെട്ടിന് മുകളില്‍കയറി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ കാല്‍തെന്നി വെള്ളത്തിലേക്ക് വീഴുകയും തടാകത്തിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത സ്ഥലത്താണ് പെണ്‍കുട്ടി കുടുങ്ങിപ്പോയത്. ഇവിടെ വെള്ളം കുറവായിരുന്നതും രക്ഷയായി. ഇതിനിടെ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് പെണ്‍കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു

ENGLISH SUMMARY:

Nineteen-year-old S Hamsa Gowda, who spent 22 hours in chest-high water in a cave-like crevice in Mydala lake channel in Tumakuru on Sunday and Monday, said she was confident of surviving the mishap