ഉച്ചയൂണ് വെറും ഒമ്പത് രൂപയ്ക്ക് അതുംവിഭവസമൃദ്ധം. നാല് റൊട്ടി പച്ചിക്കറി വിഭവങ്ങള്‍, ചോറ് , സാലഡ് പിന്നെയൊരു പലാരവും .ഇതൊക്കെ ഉള്ളതാണോഎന്ന് സംശയിക്കേണ്ട . ഇവിടെയല്ല അങ്ങ് യുപിയിലാണെന്ന് മാത്രം. കുഭമേളയ്ക്കെത്തുന്നവരാരും വയറുപൊരിഞ്ഞിരിക്കരുതന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്‍റെ 'മാ കി രസോയ്' റസ്‌റ്റോറന്റ് വഴിയാണ് 9 രൂപ ഊണ് ലഭിക്കുക. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ശുചിത്വമുള്ള റെസ്റ്റോറന്റ് വെള്ളിയാഴ്ച യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു.
സ്വരൂപ് റാണി നെഹ്റു ഹോസ്പിറ്റല്‍ കാമ്പസില്‍ ഏകദേശം 2000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നായിരുന്നു ആദ്യ ഊണ്. ഒരേസമയം 150 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയാണിത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായാണ് 'മാ കി രസോയ്' റസ്‌റ്റോറന്റ്. 'നന്ദി സേവാ സന്‍സ്ഥാന്' കീഴിലാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുക.
'സാധാരണക്കാര്‍ക്ക് വെറും 9 രൂപയ്ക്ക് മുഴുവന്‍ ഭക്ഷണവും ആസ്വദിക്കാം. പരിപ്പ്, നാല് റൊട്ടി, പച്ചക്കറികള്‍, അരി, സാലഡ്, ഒരു മധുരപലഹാരം എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. 'ചികിത്സയ്ക്കായി എസ്ആര്‍എന്‍ ആശുപത്രിയില്‍ വരുന്നവര്‍ക്കും, ഭക്ഷണത്തെക്കുറിച്ച് ആശങ്കയുള്ളവര്‍ക്കും മാ കി രസോയ് ഉപയോഗപ്രദമാകുമെന്ന് നന്ദി സേവാ സന്‍സ്ഥാന്‍ അറിയിച്ചു.