amusement-ride

TOPICS COVERED

ഹൈദരാബാദിലെ നുമൈഷ് എക്സിബിഷനിൽ ഒരു ജോയ് റൈഡ് തകരാർ മൂലം അരമണിക്കൂറോളം തലകീഴായി കുടുങ്ങി യാത്രക്കാർ, ജനുവരി 16ന് ബാറ്ററി പ്രശ്നങ്ങൾ കാരണം ജോയ് റൈഡ് അപ്രതീക്ഷിതമായി യാത്ര പാതി വഴിയില്‍ നിര്‍ത്തുകയായിരുന്നു. യാത്രക്കാര്‍ തലകീഴായി കുടുങ്ങുകയായിരുന്നു. 

ബാറ്ററി മാറ്റി റൈഡ് ചലിച്ച് തുടങ്ങിയപ്പോഴാണ്. ആളുകൾ പൂര്‍വ്വസ്ഥിതിയിലായത്. സൈറ്റിലെ സാങ്കേതിക വിദഗ്ധർ ബാറ്ററി പെട്ടെന്ന് തന്നെ മാറ്റി, റൈഡിന്‍റെ പ്രവർത്തനം പൂര്‍വ്വസ്ഥിതിയിലാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെങ്കിലും റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

റൈഡിന്‍റെ ബാറ്ററി പ്രശ്നങ്ങള്‍ കാരണമാണ് ട്രയൽ റണ്ണിനിടെ അമ്യൂസ്മെന്‍റ് റൈഡിന്‍റെ പ്രവർത്തനം നിലച്ചതെന്ന് എക്സിബിഷൻ സൊസൈറ്റിയിലെ ഉദ്യോഗസ്ഥൻ  പറഞ്ഞു. സൈറ്റിലെ സാങ്കേതിക വിദഗ്ധർ ബാറ്ററി പെട്ടെന്ന് തന്നെ മാറ്റി, റൈഡിന്‍റെ പ്രവർത്തനം പൂര്‍വ്വസ്ഥിതിയിലാക്കി.

ENGLISH SUMMARY:

An exhilarating roller coaster ride turned into a terrifying nightmare for riders at Hyderabad’s Numaish exhibition. The coaster suddenly malfunctioned, leaving passengers suspended midair for a harrowing 30 minutes. The riders were screaming for help, reported The Siasat Daily. On January 16, passengers were stuck upside down after the amusement ride halted unexpectedly due to battery issues.