എം.പിമാരുടെ ഒത്തുചേരലിന് വഴിയൊരുക്കി ഡൽഹിയിൽ മുസ്‌ലിം ലീഗിന്‍റെ ഇഫ്താർ വിരുന്ന്. സോണിയ ഗാന്ധി ഉൾപ്പെടെ മിക്ക പ്രതിപക്ഷ പാർട്ടി നേതാക്കളും പങ്കെടുത്തു. എൻ.ഡി.എ അംഗങ്ങൾ അധികമാരും എത്തിയില്ലെങ്കിലും പി.ടി.ഉഷയുടെ സാന്നിധ്യം ശ്രദ്ധേയമായി
ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ എംപിമാരുടെ സംഗമവേദയായി മുസ്ലിം ലീഗിന്‍റെ ഇഫ്താർ വിരുന്ന്. സോണിയ ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എസ്.പി. നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി തുടങ്ങി മിക്ക പ്രതിപക്ഷ പാർട്ടി എം.പിമാരും വിരുന്നിനെത്തി. സുരേഷ് ഗോപിയും ജോർജ് കുര്യനും ഒഴികെയുള്ള കേരള എം.പിമാരും പങ്കെടുത്തു. ഭരണപക്ഷത്തു നിന്ന് പി.ടി.ഉഷ ഒഴികെ ആരും എത്തിയില്ല. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ എന്നിവർ ഇഫ്താർ വിരുന്നിന് ആതിഥ്യം വഹിക്കാൻ എത്തിയിരുന്നു.