ഇന്‍സ്റ്റഗ്രാമിലും എക്സിലും ഉള്‍പ്പെടെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ കീഴടക്കിയിരിക്കുകയാണ് സ്റ്റുഡിയോ ഗിബ്ലി. ക്ലാസിക് ബോളിവുഡ് രംഗങ്ങള്‍ മുതല്‍ വൈറല്‍ മീമുകള്‍ വരെ ഗിബ്ലി അനിമേഷന്‍ മോഡിലൂടെ പറക്കുകയാണ്. അതിവേഗത്തിലുള്ള ഈ ട്രെന്‍ഡിങ്ങിനു കാരണം ഓപ്പൺഎഐയുടെ ChatGPT-4o പുറത്തിറക്കിയ പുതിയ ഫീച്ചറാണ്. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പുതിയ ചിത്രങ്ങൾ സൃഷ്ടിക്കാനും അവരുടെ ചിത്രങ്ങളെ ജാപ്പനീസ് അനിമേഷന്‍ സ്റ്റൈലിലേക്ക് മാറ്റാനും കഴിയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ സോഷ്യല്‍മീഡിയയില്‍ എവിടെ നോക്കിയാലും ഗിബ്ലി പോര്‍ട്രെയിറ്റുകള്‍ കാണാം.
എന്താണ് ഈ സ്റ്റുഡിയോ ഗിബ്ലി?
പ്രശസ്തമായ ജാപ്പനീസ് ആനിമേഷൻ കമ്പനിയാണ് സ്റ്റുഡിയോ ഗിബ്ലി. ഉന്നതനിലവാരത്തില്‍ ചെയ്യുന്ന അനിമേഷനും ശക്തമായ കഥകളും ലോകപ്രശസ്തമാണ്. ഹയാവോ മിയാസാക്കി, ഇസായോ ടക്കാഹതാ എന്നിവരുടെ നേതൃത്വത്തില്‍ 1985ല്‍ ആരംഭിച്ച ജപ്പാനീസ് അനിമേഷന്‍ സ്റ്റുഡിയോ ആണ് ഗിബ്ലി. സ്പിരിറ്റഡ് എവേ,മൈ നൈബര്‍ ടൊട്ടോരോ, കിക്കിസ് ഡെലിവറി സര്‍വീസ്,ഔള്‍സ് മൂവിങ് കാസില്‍,പ്രിന്‍സസ് മൊനോനോക്, ദ വിന്റ് റൈസസ് അങ്ങനെ പ്രശസ്തമായ അനേകം അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട് ഗിബ്ലി. ദൃശ്യങ്ങളിലൂടെയും കഥപറച്ചിലിലൂടെയും ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിച്ച അനിമേഷൻ സ്റ്റുഡിയോയാണിത്.
എന്നാൽ ഈ ഫീച്ചർ ചാറ്റ്ജിപിടി പ്ലസ്, പ്രോ,ടീം, സെലക്ട് എന്നിവ പോലുള്ള സബ്സ്ക്രിപ്ഷൻ ടീയറുകൾക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. ഉപയോക്താക്കള്‍ക്ക് ഒരുസമയം പരമാവധി മൂന്ന് ചിത്രം മാത്രമേ ലഭിക്കുകയുള്ളൂ. കലാകാരന്‍മാരുടെ കയ്യൊപ്പുള്ള അനിമേഷന്‍ ആണ് ഗിബ്ലി ആര്‍ട്ടിന്റെ പ്രത്യേകത. പ്രകൃതിയും നിറങ്ങളും പശ്ചാത്തലവുമെല്ലാം പ്രത്യേകതകള്‍ നിറഞ്ഞതാണ്. ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്ന് മാത്രം മീമുകൾ, ഇൻഫോഗ്രാഫിക്സ്, കോമിക് സ്ട്രിപ്പുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ചിത്രങ്ങൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട് ഈ ഗിബ്ലി. ഓപ്പൺ എ.ഐ ചീഫ് എക്സിക്യൂട്ടീവ് സാം ആൾട്ട്മാനും നരേന്ദ്രമോദിയും ട്രംപും മസ്കും അങ്ങനെ ബാഹുബലി വരെ ഗിബ്ലിയുടെ ഭാഗമായി. ദിൽവാലെ ദുൽഹാനിയ ലെ ജായേംഗെയിലെ രാജും സിമ്രാനുമെല്ലാം ഇതിനോടകം തന്നെ ഗിബ്ലി സ്റ്റൈലിൽ തരംഗമായി.
ഗിബ്ലി ചിത്രങ്ങള്‍ നിര്‍മിക്കാം
ചാറ്റ് ജിപിടി വെബ്സൈറ്റില്‍ പ്രവേശിക്കുക
ഗൂഗിള്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം, അല്ലെങ്കില്‍ പുതിയ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാം
ചിത്രങ്ങള്‍ക്കായി , സ്റ്റുഡിയോ ഗിബ്ലി (Studio gibli) എന്ന പദത്തിനൊപ്പം ലളിതമായ ശൈലിയിലുള്ള പ്രോംപ്റ്റ് നല്‍കുക.
ശേഷം ഡൗണ്‍ലോഡ് ആന്റ് സേവ്