Murshidabad: Police and security personnel keep a vigil at an area amid protests over the Waqf (Amendment) Act, in Murshidabad district, West Bengal, Saturday, April 12, 2025. Holding that it cannot turn a blind eye to reports of vandalism in a few districts of West Bengal, the Calcutta High Court on Saturday ordered deployment of Central Armed Police Forces (CAPF) in Murshidabad district, which has been hit by violence allegedly linked to ongoing protests against the Waqf (Amendment) Act. (PTI Photo) (PTI04_13_2025_000016B) *** Local Caption ***
വഖഫ് നിയമത്തിനെതിരായ പ്രതിഷേധം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ബംഗാളില്‍ അതീവ ജാഗ്രത. മുര്‍ഷിദാബാദ് ജില്ലയിലും പരിസരപ്രദേശങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചു. ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും അഫ്സ്പ പ്രഖ്യാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മൂന്നുപേരാണ് മുര്‍ഷിദാബാദ് ജില്ലയില്‍ കൊല്ലപ്പെട്ടത്. ബംഗ്ലദേശുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശമായതിനാല്‍ അഞ്ച് കമ്പിനി ബി.എസ്.എഫിനെയും സി.എ.പി.എഫിനെയും വിന്യസിച്ചു. മാള്‍ഡ, സൗത്ത് 24 പര്‍ഗനാസ്, ഗൂഗ്ലി ജില്ലകളിലും അതീവ ജാഗ്രത തുടരുന്നു. 150 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
പ്രദേശത്തെങ്ങും ഇന്ന് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത അക്രമമാണ് നടക്കുന്നതെന്നും ഒരു സമുദായത്തിന്‍റെ ആരാധനാലയങ്ങളും കടകളും വ്യാപകമായി തകര്‍ക്കപ്പെട്ടെന്നും ബിജെപി ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ജ്യോതിര്‍മയി സിങ് മഹാതോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ബംഗാള്‍ ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ചര്‍ച്ച നടത്തിയിരുന്നു.
ബംഗാളില്‍ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുര്‍ഷിദാബാദിലെ സംഘര്‍ഷത്തിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്വത്തിന്‍റെയും സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും രാഷ്ട്രീയ പ്രകോപനങ്ങളില്‍ വീഴരുതെന്നും മമത പറഞ്ഞു.