kumarakam-bridge

TOPICS COVERED

തീരാത്ത പാലം പണി ബസ് യാത്രയെ രണ്ടായി മുറിച്ച കഥയുണ്ട് കോട്ടയത്ത്. അതും കേരളത്തിന്‍റെ അഭിമാന ടൂറിസം ഹബ്ബായ കുമരകത്ത്. കോട്ടയത്ത് നിന്ന് കുമരകം വഴി ചേര്‍ത്തലയ്ക്കും തിരിച്ചും ബസില്‍ പോകുന്നവര്‍ ഈ പാലത്തില്‍ വന്നുമുട്ടി നില്‍ക്കും. അവിടെ ഇറങ്ങി ചെളി താണ്ടി നടന്ന് മാറിക്കയറി വേണം യാത്ര തുടരാന്‍. വിദേശസഞ്ചാരികളുടെ മുന്നില്‍ വരെ കേരളത്തെ നാണിപ്പിക്കും ഈ പാലവും അത് തീര്‍ത്ത പങ്കപ്പാടുകളും. 

 

കോണത്താറ്റ് പാലത്തില്‍ നിര്‍മാണം നടക്കുന്നുണ്ടെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്..എന്നാല്‍ ഞങ്ങള്‍ ഇവിടെ കണ്ടത് ഇതാണ് .നിര്‍മാണത്തൊഴിലാളികള്‍ പോയിട്ട് ഒരു പൂച്ചക്കുഞ്ഞ് പോലും ഇവിടെയില്ല. 2022 മെയിലായിരുന്നു നിര്‍മാണ ഉദ്ഘാടനം. ആറുമാസം കൊണ്ട് പണി തീര്‍ക്കുമെന്ന് വാഗ്ദാനം. രണ്ട് വര്‍ഷം കഴിഞ്ഞു..കരാര്‍ കാലാവധി തീര്‍ന്നു.

അപ്രോച്ച് റോഡിന്‍റെ ഡിസൈന്‍ തീരുമാനിക്കാന്‍ വൈകിയതോടെയാണ് നിര്‍മാണം ഇഴഞ്ഞത്.ഒപ്പം കരാറുകാരനും നിര്‍മാണച്ചുമതലയുള്ള കെആര്‍എഫ്ബിയും തമ്മിലുള്ള തര്‍ക്കം വേറെ..ഫണ്ടില്ലാത്തതും നിര്‍മാണ സാമഗ്രികള്‍ കിട്ടാനില്ലാത്തതുമാണ് ഉദ്യോഗസ്ഥര്‍ നിരത്തുന്ന മറ്റ് കാരണങ്ങള്‍.

ENGLISH SUMMARY:

Kottayam Konthat Bridge has not been completed for two years