ജീവിതം നല്‍കുന്ന ഏത് വെല്ലുവിളിയെയും വിജയത്തിന്‍റെ അതിജീവന കഥകളാക്കി മാറ്റുന്ന അസാധാരണ കരുത്തുള്ള സ്ത്രീകള്‍. അവരെയും അവരുടെ സംരഭങ്ങളെയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ, അവരുടെ വിജയങ്ങളെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മനോരമ ന്യൂസ് പെണ്‍താരം രണ്ടാം പതിപ്പിലേക്ക് എത്തിയിരിക്കുന്നത്. പത്തര ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളാണ് വിജയികള്‍ക്കായി കരുതി വെച്ചിരിക്കുന്നത്.