Poonguzhali-Govindarajan-life-in-lockdown

TAGS

കോവിഡ് മഹാമാരിയുടെ കാലത്ത് രോഗവ്യാപനം തടയാൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം രാപകലില്ലാതെ കഷ്ടപ്പെടുകയാണ് പൊലീസ് ഉദ്യോഗസ്ഥരും. സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ നഗരമായ കൊച്ചിയിൽ ലോക്ഡൗൺ കർശനമായി പാലിച്ച് നഗരത്തെ ഗ്രീൻ സോണിൽ എത്തിക്കുന്നതിൽ ഡി.സി.പി ജി പൂങ്കുഴലി ഉൾപ്പെടയുള്ള ഉദ്യോഗസ്ഥരുടെ പങ്ക് ചെറുതല്ല.

ഇതിനിടെയിലാണ് നെട്ടൂരിലെ അതിഥിത്തൊഴിലാളികളെ ലോക്ഡൗണിനെപ്പറ്റി ബോധവത്കരിക്കാൻ ശ്രമിച്ചപ്പോഴാണു ഭാഷ പ്രശ്നമായത്. ഹിന്ദി കേട്ടാൽ മനസ്സിലാകുമെങ്കിലും സംസാരിക്കാനാവില്ല. പരിഭാഷകരെ വച്ചാൽ, ഞാനുദ്ദേശിക്കുന്ന രീതിയിൽ അവർ സംസാരിച്ചില്ലെങ്കിലോ? ഈ പ്രശ്നം ഭർത്താവും തീരരക്ഷാ സേന ഡപ്യൂട്ടി കമൻഡാന്റമായ രവിശങ്കറുമായി ചർച്ച ചെയ്തു. 8 ഭാഷകളറിയാവുന്ന അദ്ദേഹത്തെയും കൂട്ടിയാണു പിറ്റേന്നു നെട്ടൂരിലെത്തിയത്. തൊഴിലാളികളോടു പറയേണ്ട കാര്യങ്ങൾ കുറിച്ചു നൽകിയിരുന്നു. അദ്ദേഹമതു വ്യക്തമായി അവതരിപ്പിച്ചു. 

ലോക്ഡൗണിൽ ജോലി രാവിലെ 7നു തുടങ്ങുന്നതാണ് ജോലി. സ്റ്റേഷനുകളിലെ സ്ഥിതി അവലോകനം ചെയ്ത ശേഷം നഗരത്തിൽ മിന്നൽ പരിശോധന. തുടർന്നു സർക്കാരിന്റെ നിർദേശങ്ങളും ഉത്തരവുകളും വയർലെസിൽ ഓഫിസർമാർക്കും കൈമാറും. ആ ദിവസം ചെയ്യേണ്ട കാര്യങ്ങൾ കുറിച്ചുവയ്ക്കും.

ഒന്നര വയസ്സുള്ള മകൻ മഗിഴനുമൊത്തു പ്രഭാത ഭക്ഷണം. നഗരത്തിൽ ഒരു പട്രോൾ നടത്തി ഓഫിസിലേക്ക്. ഫയലുകൾ, പരാതികൾ, അടിയന്തര യാത്രാ പാസ് തുടങ്ങിയവ തീർപ്പാക്കും. വീട്ടിലിരുന്ന് ഉച്ചഭക്ഷണം കഴിക്കാനാണിഷ്ടമെങ്കിലും സമയം കിട്ടാറില്ല. വീട്ടിൽ തിരിച്ചെത്തുമ്പോൾ രാത്രി എട്ടരയെങ്കിലുമാകും. ഭർത്താവും മകനും കാത്തിരിപ്പുണ്ടാകും. പക്ഷേ, അതൊന്നും ബുദ്ധിമുട്ടേയല്ല. നാടിനു വേണ്ടിയുള്ള കരുതലാണു വലുത്.