TAGS

ശാസ്താംകോട്ട: കിടപ്പുമുറിയിലെ അലമാരയിൽ നിന്നു മരുന്ന് എടുക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു. പോരുവഴി അമ്പലത്തുംഭാഗം പ്രസന്ന വിലാസത്തിൽ പരേതനായ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ ഓമനയമ്മ(78)യാണു മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.

 

വൈകിട്ട് ശരീരം തളർന്നതിനെത്തുടർന്ന് അടൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. അലമാര തുറന്നപ്പോൾ കയ്യിൽ എന്തോ കടിച്ചതായി ഓമനയമ്മ പറഞ്ഞിരുന്നു. വീട്ടുകാർ പിന്നീട് അലമാര പരിശോധിച്ചപ്പോൾ പാമ്പിനെ കണ്ടെത്തി. ഓമനയമ്മയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്കു നടക്കും. മക്കൾ: ജി. പ്രശോഭൻപിള്ള, ഒ. പ്രസന്നകുമാരി, ജി.പ്രസന്നകുമാർ. മരുമക്കൾ: സി. ബിന്ദു, രാജൻപിള്ള, പ്രിയദർശിനി.