മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. നല്ലതണ്ണി കല്ലാറിലാണ് രണ്ട് ദിവസമായി പടയപ്പയുടെ കറക്കം. തൊഴിലാളി ലയങ്ങൾക്കടുത്തുള്ള വാഴകൾ തിന്ന് നടക്കുകയാണ്. നാട്ടിലിറങ്ങി വയറു നിറച്ച ശേഷം തിരികെ കാട്ടിലേക്ക് മടങ്ങുകയാണ് പതിവ് രീതി.

 

മൂന്നാറിലെ മറ്റു കാട്ടാനകളെ അപേക്ഷിച്ച് നിരുപദ്രവകാരിയാണ് പടയപ്പ. മാസങ്ങളായി പടയപ്പ മീശപ്പുലിമല, ഗുണ്ടുമല എന്നിവടങ്ങളിലെ വനമേഖലകളിലായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

 

Wild elephant Padayappa visits Munnar