കാട്ടാന ആക്രമണം തുടർക്കഥയായ കോതമംഗലം കുട്ടമ്പുഴ, പിണവൂർകുടി, ഉരുളൻതണ്ണി മേഖലയിലെ ആളുകൾക്ക്, നഷ്ടക്കണക്ക് മാത്രമേ പറയാനുള്ളൂ. അതിലൊരാളാണ് ഓട്ടോഡ്രൈവറായ 20കാരൻ സന്ദീപ്. കൂലിപ്പണി കഴിഞ്ഞെത്തി തൊട്ടടുത്ത തോട്ടിൽ കുളിക്കാനിറങ്ങിയ സന്ദീപിന്‍റെ അച്ഛനെ, കാട്ടാന എടുത്തെറിയുകയായിരുന്നു. പ്ലസ്ടു കഴിഞ്ഞ സന്ദീപിന്‍റെ വിദ്യാഭ്യാസവും സ്വപ്നങ്ങളും അന്നവസാനിച്ചതാണ്.