TAGS

സംസ്ഥാന ബജറ്റില്‍ മലപ്പുറം കോട്ടയ്ക്കലിലെ പുത്തൂര്‍ ബൈപ്പാസിന് 100 രൂപ മാത്രം ടോക്കണ്‍ തുക അനുവദിച്ചതില്‍ പ്രതിഷേധം. നിയമസഭയില്‍ ധനമന്ത്രി പ്രഖ്യാപിച്ച 100 രൂപ മുഖ്യമന്ത്രിക്ക് തപാല്‍ മാര്‍ഗം തിരിച്ചയച്ചാണ് മുസ്്ലീംലീഗ് പ്രതിഷേധം അറിയിച്ചത്.

 

മലപ്പുറം അടക്കമുളള കിഴക്ക് ഭാഗത്തെ ടൗണുകളില്‍ നിന്ന് ദേശീയപാത 66 ലേക്കുളള ബൈപ്പാസിന്‍റെ നിര്‍മാണമാണ് പാതിവഴിയില്‍ കിടക്കുന്നത്. ബൈപ്പാസ് യാഥാര്‍ഥ്യമായാല്‍ തിരക്കേറിയ കോട്ടയ്ക്കല്‍ ടൗണില്‍ പോവാതെ പുത്തൂര്‍.... ചെനയ്ക്കല്‍ പാത വഴി ദേശീയപാതയിലെത്താം. ആലിക്കല്‍ വരേയുളള 3 കിലോമാറ്റര്‍ ബൈപ്പാസ് നിര്‍മാണം വര്‍ഷങ്ങള്‍ക്കു മുന്‍പേ പൂര്‍ത്തിയായതാണ്. ബാക്കിയുളള ആലിക്കല്‍ മുതല്‍ ചെനയ്ക്കല്‍ വരേയുളള നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇപ്രാവശ്യമെങ്കിലും ഫണ്ടനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒടുവില്‍ ടോക്കണായി പ്രഖ്യാപിച്ച 100 രൂപയാണ് മണിക്കൂറുകള്‍ക്കുളളില്‍ മുഖ്യമന്ത്രിയുടെ പേരില്‍ മുസ്്ലീംലീഗ് പ്രവര്‍ത്തകര്‍ അയച്ചത്. 

 

ദേശീയപാതയിലേക്കുളള ഇടുങ്ങിയ റോഡില്‍ പലപ്പോഴും ഗതാഗതക്കുരുക്കാണിപ്പോള്‍. നിര്‍മാണത്തിനായി നാട്ടുകാര്‍ ഭൂമി വിട്ടുകൊടുത്തിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഈസ്ഥലം ഏറ്റെടുക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല.