പ്രസവശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയതിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിനെതിരെ പ്രതിഷേധവുമായി ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളേജിന് മുൻപിൽ സുചന നിരാഹാര സമരം നടത്തി. ശാസ്ത്രിയ പരിശോധനാ ഫലം മനപ്പൂർവം വൈകിപ്പിക്കുന്നതായി ഹർഷിന മനോരമ ന്യൂസിനോട് പറഞ്ഞു. 

 

2017ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. 5 വർഷത്തിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കത്രിക പുറത്തെടുത്തത്. മാസങ്ങൾ കഴിഞ്ഞിട്ടും നടപടികളിലെ മെല്ലെപോക്ക് മനപൂർവമെന്നാണ് പരാതി. നടപടി വേഗത്തിൽ ഉണ്ടാകുമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ഉറപ്പും പാഴായി.

 

കത്രിക മെഡിക്കൽ കോളേജിലേതെന്ന് തന്നെ തെളിയിക്കുന്ന ശാസ്ത്രിയ പരിശോധന ഫലം ഉടൻ പുറത്തുവിട്ടില്ലെങ്കിൽ സമരം തുടരുമെന്നാണ് ഹർഷിനയും കുടുംബവും അറിയിച്ചു.