കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ സ്കാനറും മെറ്റല്‍ ഡിറ്റക്ടറുകളും ആഴ്ച്ചകളായി നോക്കുകുത്തിയാണ്. നാടിനെ നടുക്കിയ എലത്തൂര്‍ അതിക്രമം നടന്ന് ദിവസങ്ങളായിട്ടും സുരക്ഷയുടെ കാര്യത്തില്‍ റെയില്‍വേയ്ക്ക് കുലുക്കമില്ല. 

ചാക്കിലോ ബാഗിലോ, ആര്‍ക്കും കോഴിക്കോട് റെയില്‍വേ സ്റ്റേഷനകത്തേയ്ക്ക് എന്തും കൊണ്ടുപോകാം. ഇതിനുള്ളിലെന്താണെന്ന് പരിശോധിക്കാന്‍ ഇവിടെ സംവിധാനമില്ല. സ്കാനര്‍ ആഴ്ച്ചകളായി പൊടിപിടിച്ചുകിടക്കുന്നു. ഇടയ്ക്കിടക്ക് തകരാറിലാവുന്ന സ്കാനര്‍ എപ്പോഴെങ്കിലും നന്നാക്കിയാലായി. പ്രധാന കവാടത്തില്‍ ആകെ നാല് മെറ്റല്‍ ‍‍ഡിറ്റക്ടറുകളുണ്ട്. ഇതില്‍ മൂന്നെണ്ണം പ്രവര്‍ത്തനക്ഷമമാണ്. ഒരെണ്ണത്തിന് അനക്കമില്ല. ഇനി പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ഡിറ്റക്ടറിലൂടെ അകത്തേക്ക് കയറുന്നവരെ നിരീക്ഷിക്കാനോ കൊണ്ടുപോകുന്ന സാധനങ്ങള്‍ എന്താണെന്ന് പരിശോധിക്കാനോ ഇവിടെ ആളില്ല. എലത്തൂര്‍ അതിക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ യാത്രക്കാരും ആശങ്കയിലാണ്. 

ട്രെയിനിലെ സുരക്ഷയ്ക്കൊപ്പം റെയില്‍വേ സ്റ്റേഷനുകളിലും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സുരക്ഷ ഏര്‍പ്പെടുത്തുകയാണ് ഇനി വേണ്ടത്. 

Scanner and metal detectors at Kozhikode railway station are out of order