കേരളത്തിലുടനീളം ബിനാലെയുടെ ചെറിയ പതിപ്പുകള്‍ വ്യാപിപ്പിക്കുമെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കൊവിഡിന്റെ പിടിയില്‍നിന്ന് തിരിച്ചു കയറിയ കേരള ടൂറിസത്തിന് ബിനാലെ നല്‍കുന്ന ഊര്‍ജവും ആത്മവിശ്വാസവും ചെറുതല്ല. കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ സമാപന സമ്മേളനം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

 

ആലപ്പുഴയില്‍ സംഘടിപ്പിച്ച ലോകമേ തറവാട് പോലെ ബിനാലെയുടെ ചെറു പതിപ്പുകള്‍ കൊച്ചിക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  പൈതൃക സംരക്ഷണ, സംരംഭങ്ങളിലെ മാതൃകാപരമായ പരീക്ഷണങ്ങള്‍ കൂടിയാണ് ബിനാലെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

മുണ്ട് മുറുക്കിയുടുത്തും ബിനാലെ നടത്താമെന്ന് കൊച്ചി മുസിരിസ് ബിനാലെ സംഘാടകര്‍ തെളിയിച്ചതായി മുന്‍ മന്ത്രി എം എ ബേബി സമാപന സന്ദേശത്തില്‍ പറഞ്ഞു. സമാപനവേദിയില്‍ ക്യൂറേറ്റര്‍മാരെ ആദരിക്കുകയും ചെയ്തു. സമ്മേളനത്തിനുശേഷം പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ് മലബാറിക്കസ് സംഗീത വിരുന്ന് അരങ്ങേറി.

Minister Muhammed Riyas Inaugurates Kochi Biennale Closing Ceremony