സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്ക് ശമനമില്ല. ഈ മാസം സാംക്രമിക രോഗങ്ങള്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു . സര്‍ക്കാര്‍ ഒാഫീസുകളില്‍ ഇന്ന് ശുചീകരണ ദിനമാണ്. 

പനിക്കിടക്കയിലാണ് കേരളം. തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന പനിബാധിതരുടെ എണ്ണം പതിമൂവായിരത്തിനു മുകളില്‍. ഇരുപത്തഞ്ച് പേരാണ് ഈ മാസം ഡങ്കിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി 14 ജീവനെടുത്തു. ഒരു മാസത്തിനുളളില്‍ പകര്‍പ്പനി കവര്‍ന്നത് 42 വിലപ്പെട്ട ജീവനുകള്‍. പനി പടര്‍ന്നു പിടിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ഉണര്‍ന്നു . ഇന്നലെ സ്കൂളുകളില്‍, ഇന്ന് ഒാഫീസുകളില്‍  ശുചീകരണ ദിനമാണ് . പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഒാഫീസ് പരിസരത്തെ ശുചീകരണത്തിന് മന്ത്രി വി ശിവന്‍കുട്ടി നേതൃത്വം നല്കി. 

 

ശുദ്ധജലത്തില്‍ വളരുന്ന കൊതുകുകള്‍ പരത്തുന്ന ഡങ്കിപ്പനിയാണ് കൂടുതല്‍ അപകടകാരി. എലിപ്പനി മരങ്ങളും കൂടുന്നുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും നാളെ വീടുകളില്‍ ശുചീകരണം നടത്താനുമാണ് സര്‍ക്കാര്‍ നിര്‍ദേശം.