കാട്ടാക്കട ക്രിസ്ത്യന്‍കോളജിലെ ആള്‍മാറാട്ട കേസിനെ തുടര്‍ന്ന് നീട്ടിവെച്ച കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് ഈ മാസം 21ന്.നോട്ടിഫിക്കേഷന്‍ അടുത്ത തിങ്കളാഴ്ച പുറപ്പെടുവിക്കും. ഇരുപത്തിരണ്ട് കോളജുകള്‍ കൗണ്‍സിലര്‍മാരുടെ വിവരങ്ങള്‍ കൈമാറാതിരുന്നിട്ടും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പരാതിയുള്ളവര്‍ക്ക് റജിസ്ട്രാറെ സമീപിക്കാവുന്നതാണെന്ന് സര്‍വകലാശാല അറിയിച്ചു. കാട്ടാക്കട ക്രിസ്്്ത്യന്‍കോളജിലെ ആള്‍മാറാട്ട കേസിനെ തുടര്‍ന്നാണ് കേരള സര്‍വകലാശാല യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് നീട്ടിയത്.
കൗണ്‍സിലര്‍മാരുടെ പട്ടിക പരിശോധിച്ച് വിവരങ്ങള്‍ നല്‍കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി. പ്രായപരിധി കടന്നിട്ടും പഠനം പൂര്‍ത്തിയാക്കിയിട്ടും കൗണ്‍സിലറായി തുടരുന്നു എന്നു കണ്ടെത്തിയ 39 പേരെ അയോഗ്യരാക്കി. ഇനിയും 22 കോളജുകള്‍വിവരങ്ങള്‍ കൈമാറാനിരിക്കെയാണ് കൗണ്‍സിലര്‍മാരുടെ കരട് വോട്ടര്‍ പട്ടിക സര്‍വകലാശാല പ്രസിദ്ധീകരിച്ചത്. ഇതില്‍ ഏതെങ്കിലും കൗണ്‍സിലര്‍മാരെ കുറിച്ച് പരാതിയുണ്ടെങ്കില്‍ റജിസ്ട്രാറെ അറിയിക്കാം. അയോഗ്യരെന്നു കണ്ടെത്തുന്നവരെ ഒഴിവാക്കിയാവും യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തയാറാക്കുക. 21 ന് തിരഞ്ഞെടുപ്പ് നടത്താനായി 10ാം തീയതി വിജ്ഞാപനം പുറപ്പെടുവിക്കും.സുപ്രീം കോടതി അംഗീകരിച്ച കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് മാനദണ്ഡം അനുസരിച്ച് 75 ശതമാനം ഹാജർ ഉള്ളവർക്കെ മത്സരിക്കാനാവൂ. മത്സരിക്കുന്ന വർഷത്തിന് മുൻപുള്ള എല്ലാ പരീക്ഷകളും പാസായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതൊന്നും ഉള്‍പ്പെടുത്താതെയാണ് സര്‍വകലാാല വിവര ശേഖരണം നടത്തിയതെന്ന പരാതിയും നിലനില്‍ക്കുകയാണ്.