kerala

വി.സി നിയമന കമ്മറ്റിയിലേക്ക് അംഗത്തെ നിര്‍ദേശിക്കാന്‍ ചേര്‍ന്ന കേരള സര്‍വകലാശാല സെനറ്റില്‍ നാടകീയ സംഭവങ്ങള്‍. പ്രോ ചാന്‍സലറായ മന്ത്രി ആര്‍.ബിന്ദു അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനെ വൈസ് ചാന്‍സലര്‍ എതിര്‍ത്തു. സെനറ്റ് യോഗം തന്നെ ചേരുന്നത് ചട്ടവിരുദ്ധമാണെന്ന് ഇടത് സെനറ്റ് അംഗങ്ങള്‍ പ്രമേയം അവതരിപ്പിച്ചതോടെ ബിജെപി പ്രതിനിധികള്‍ പ്രതിഷേധിച്ചു. പ്രമേയം അംഗീകരിച്ചെന്ന് മന്ത്രി ആര്‍.ബിന്ദുവും ഇല്ലെന്ന് വിസി ഡോ.മോഹനന്‍ കുന്നുമ്മലും പറഞ്ഞതോടെ യോഗം പിരിയുകയായിരുന്നു. 

വിസി നിയമന സമിതിയിലേക്ക് ആളെ ശുപാര്‍ശചെയ്തോ ഇല്ലേ? സെനറ്റ് യോഗം കഴിഞ്ഞ് സ്വാഭവികമായും ഉയര്‍ന്ന ചോദ്യമിതാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഉത്ചരം ഇങ്ങനെ.  യോഗം ചേര്‍ന്നതു തന്നെ തെറ്റാണെന്ന് പറഞ്ഞ് ഇടത് അംഗങ്ങള്‍ പ്രമേയം കൊണ്ടുവന്നു. വിസി യും മന്ത്രിയും തതമ്മിലും ഇടത് ബിജെപി അംഗങ്ങളും തമ്മില്‍വലിയ തര്‍ക്കമാണ് സെനറ്റില്‍ ഉണ്ടായത്. സര്‍ച്ച് കമ്മറ്റി വരണമെന്നും താല്‍ക്കാലിക വിസിയുടെ ഭരണം മാറണമെന്നും ആവശ്യപ്പെട്ട യുഡിഎഫ് അംഗങ്ങള്‍ഡോ. എം.സി ദിലീപ് കുമാറിന്‍റെ പേര് നിര്‍ദേശിച്ചു.  ബിജെപി അംഗങ്ങള്‍ ഡോ.എം.കെ.സി. നായരുടെ പേര് മുന്നോട്ട് വെച്ചുവെന്നാണ് പറയുന്നത് ഏതായാലും ഈ ആശയക്കുഴപ്പങ്ങള്‍ കോടതിക്ക് മുന്നിലേക്കെത്തുമെന്ന് ഉറപ്പാണ്. ഗവര്‍ണരുടെ തീരുമാനവും നിര്‍ണായകമാകും. 

kerala university senate meeting.