ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തർജനം അന്തരിച്ചു. 96 വയസുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ മണ്ണാറശാല ഇല്ലത്തായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നടക്കും. മണ്ണാറശാല അമ്മ എന്നാണ് ഉമാദേവി അന്തർജനത്തെ ഭക്തർ വിളിച്ചിരുന്നത്. പ്രസിദ്ധമായ മണ്ണാറശാല ആയില്യം മഹോൽസവത്തിന് നാഗരാജാവിന്റെ വിഗ്രഹം എഴുന്നെള്ളിക്കുന്നതും വിശേഷാൽ പൂജകൾക്ക് കാർമികത്വം വഹിക്കുന്നതും ഉമാദേവി അന്തർജനമായിരുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തർ അമ്മയെ ദർശിച്ച് അനുഗ്രഹവും തേടിയാണ് മടങ്ങിയിരുന്നത്.