നീരേറ്റുപുറം ജനകീയ ട്രോഫിക്കായുള്ള ജലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഏഴ് ചുണ്ടൻ വള്ളം ഉൾപ്പെടെ 17 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മത്സരത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.
മത്സരത്തിനായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തുഴയെറിഞ്ഞ് കരുത്ത് കാട്ടാനുള്ള പരിശീലനത്തിലാണ് വള്ളങ്ങൾ. സ്റ്റാർട്ടിങ് പോയിന്റും ഫിനിഷിംഗ് പോയിന്റുമടക്കം നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയം ജലമേളക്ക് പൂർണ്ണസജ്ജം.
ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ ട്രോഫി പ്രദർശന റാലി നടന്നു. ജല ഘോഷയാത്രയ്ക്കും മാസ്ഡ്രില്ലിനും ശേഷമാണ് മത്സരങ്ങൾ തുടങ്ങുക. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.