എന്തു കൊണ്ട് നമ്പൂതിരി ശില്‍പം മാത്രം വില്‍ക്കുന്നു എന്നാണ് അവാര്‍ഡ് വേദിയില്‍ താന്‍ ചോദിച്ചതെന്നും പറയാനുള്ള വേദിയായതിനാലാണ് താന്‍ വിമര്‍ശനം ഉന്നയിച്ചതെന്നും നടന്‍ അലന്‍സിയര്‍.  ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നുള്ള നടന്‍ അലന്‍സിയറിന്‍റെ ആരോപണത്തെ പറ്റിയുള്ള ചോദ്യത്തിന് താന്‍ ഖേദം പ്രകടിപ്പിക്കില്ലെന്നും സദാചാരം എന്‍റെ അടുത്ത് വേണ്ടെന്നും നിങ്ങള്‍ എല്ലാവരും എത്ര തവണ സ്വയംഭോഗം ചെയ്തുവെന്നും  മലയാള സിനിമയിലെ ഏക പീഡകന്‍ താനാണെന്നാണ് ഇപ്പോഴത്തെ വര്‍ത്തമാനമെന്നും മാധ്യമങ്ങളോട് കയര്‍ത്ത് അലൻസിയര്‍ സംസാരിച്ചു. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയോടാണ് താന്‍ സംസാരിച്ചതെന്നും അല്ലാതെ പെണ്‍കരുത്തെന്ന്  പറയുന്ന ഗൗരിയമ്മയോടല്ലെന്നും അലന്‍സിയര്‍ പറയുന്നു

വിഡിയോ