സംസ്ഥാന ചലചിത്ര പുരസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുനേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘു. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുനേറ്റ് നിന്നതെന്ന് ഭീമന്‍ രഘു മനോരമന്യൂസിനോട് പറഞ്ഞു. അഛന്‍റെ സ്ഥാനത്താണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നതെന്നും അടുത്തിടെ ബിജെപി വിട്ട് സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ച ഭീമന്‍ രഘു പറഞ്ഞു.
വേദി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയം. ചടങ്ങ്, സംസ്ഥാന ചലചിത്ര പുരസ്കാര വിതരണം. ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി എഴുനേറ്റു. പ്രസംഗം തുടങ്ങി. നിറഞ്ഞ സദസ്സ് നിശബ്ദമായി പ്രസംഗം വീക്ഷിക്കുന്നു. അപ്പോഴാണ് സദസ്സിന്‍റെ മുന്‍നിരയില്‍ ആ കാഴ്ച ശ്രദ്ധയില്‍ പെട്ടത്. ഒരാള്‍ എഴുനേറ്റ് നിന്ന് ആദരവോടെ പ്രസംഗം കേള്‍ക്കുന്നു. വേറെയാരുമല്ല, നടന്‍ ഭീമന്‍ രഘു.
മുഖ്യമന്ത്രി പ്രസംഗിച്ച 15 മിനുട്ടും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പ്. നില്‍പ്പിന്‍റെ കാരണം ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ. ബിജെപി വിട്ട ഭീമന്‍ രഘു സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതാണോ ഈ ബഹുമാനത്തിന് കാരണമെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. കുഞ്ചാക്കോ ബോബനും, വിന്‍സി അലോഷ്യസും ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിറഞ്ഞ അവാര്‍ഡ് നിശയില്‍, കൗതകമുണര്‍ത്തുന്ന വിചിത്ര കാഴ്ചയായി ഭീമന്‍ രഘുവിന്‍റെ ഈ നില്‍പ്പാദരം