മിക്ക സിനിമാ സെറ്റുകളിലും സ്ത്രീകളോട് മോശമായി സംസാരിക്കുന്ന ആളാണ് നടൻ അലൻസിയറെന്ന് നടിയും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം.അടുത്തിടെ ഒരു സിനിമാ സെറ്റില് പ്രായം ചെന്ന നടി ഉറങ്ങുമ്പോൾ അലൻസിയർ ഫോണിൽ വിഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ചുവെന്നും തങ്ങളെല്ലാം ഇടപെട്ടാണ് ആ വിഡിയോ ഫോണിൽ നിന്നും നീക്കം ചെയ്തതെന്നും ശീതൾ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി.
‘ആഭാസം സിനിമയിൽ ബാംഗ്ലൂർ വർക്ക് ചെയുമ്പോൾ ആണ് ഇയാൾ ഞാൻ ഇരിക്കെ ഒരു നടിയോടു മോശം വർത്തമാനം പറയുകയും ഞങ്ങൾ അയാളെ തിരുത്തി സംസാരിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത് പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും മീടൂ ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു. അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു. പിന്നീട് അപ്പൻ സിനിമയിൽ വർക്ക് ചെയുമ്പോൾ എന്നെ ഇയാൾ കാണുകയും അപ്പോൾ അയാൾ ഒരു കമെന്റ് പറഞ്ഞു ഓ,... ഡബ്ല്യുസിസി ആളുകൾ ഉണ്ട് ശൂഷിച്ചു സംസാരിക്കണം എന്നൊക്കെ. അതെ സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നുറങ്ങുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചു അവരുടെ ഉറക്കം ഷൂട്ട് ചെയ്യാൻ ശ്രമിച്ചു. ഞാനും കൂടെ ഉണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയണ പെൺകൂട്ടിയും കൂടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ചു. അവർ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയ്യണം എന്നു പറഞ്ഞു അപ്പോ അയാൾ ഇളിച്ചു തമാശ ചെയ്തത് ആണെന്നു പറഞ്ഞു. അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു. അയാൾ എന്തൊക്കയോ പറഞ്ഞു റൂമിൽ നിന്നു പോയി.
ടേക്ക് സമയം പോലും മദ്യ ലഹരിയിൽ ഉള്ള ഇയാൾ ഒരു ദിവസം അയാൾക്ക് പരിചയം ഉള്ള ട്രാൻസ് വുമൺ വ്യക്തിയുടെ നമ്പർ എന്റെ അടുത്ത് ചോദിക്കാൻ മടിയായി മേക്കപ്പ് ആര്ടിസ്റ് ആയ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു. ഞാൻ മേക്കപ്പ് ആര്ടിസ്റ്നോട് ചോദിച്ചു അയാൾക്കു എന്നോട് നേരിട്ട് ചോയ്ച്ചു കൂടെ? ഇതിനുപോലും നാണം ആയി നിൽക്കുന്ന ഒരാളോണോ അയാൾ? അതോ അഭിനയിക്കാണോ അയാൾ ഓരേ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിൽ അഭിനയിക്കുന്ന യഥാർത്ഥ കലാകാരൻ. ആര്ടിസ്റ് ബേബി. അയാൾക്കു കൊടുകേണ്ടത് ആൺ പ്രതിമ അല്ല തങ്കൻ ചേട്ടന്റെ...പറഞ്ഞാൽ കൂടിപ്പോകും..മലരേ നിന്നെ കാണാതിരുന്നാൽ’ ഇതായിരുന്നു ശീതൾ ശ്യാമിന്റെ കുറിപ്പ്.