പണ്ട് പഠിച്ചിറങ്ങിയ സ്കൂള്‍ അങ്കണത്തിലേയ്ക്ക് മടങ്ങി വന്ന് കുടുംബശ്രീ അംഗങ്ങള്‍. തിരികെ സ്കൂള്‍ പദ്ധതിയുടെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും പഴയ കുറുമ്പുകാട്ടുന്ന കുട്ടികളായത്. കണ്ണുരുട്ടി അധ്യാപകരുമുണ്ട് പിന്നാലെ. 

ഓര്‍മ്മകള്‍ ഇവിടെ പെയ്തിറങ്ങുകയാണ്. ഒറ്റയടിക്ക് തിരികെപോയത് 40, 50 വര്‍ഷങ്ങള്‍ പുറകിലോട്ട്. യൂണിഫോമും ബാഗും കുടയുമൊക്കെയായിട്ടാണ് കോഴിക്കോട് കല്ലായി ഗവ.യുപി സ്കൂളില്‍ മിക്കവരും എത്തിയത്. ഹാജര്‍വിളിയോടെ തുടക്കം. 

kozhikode kudumbasree school reunion

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.