compensation-shaheena

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി കെ.കെ. ഹര്‍ഷീനയും സമരസമിതിയും. അടുത്തയാഴ്ച്ച ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. 

നഷ്ടപരിഹാരം ഇതുവരെ 50 ലക്ഷമായിരുന്നു ചോദിച്ചതിരുന്നതെങ്കില്‍ ഇപ്പോഴത് ഒരു കോടി ആവശ്യപ്പെടാനാണ് തീരുമാനം. കോടതി ചിലവിനുള്ള പണം നാട്ടുകാരില്‍ നിന്ന് പിരിച്ചെടുക്കും. 

ഇന്നലെയാണ് 750 പേജുള്ള കുറ്റപത്രം പൊലിസ് കുന്നമംഗലം കോടതിയില്‍ സമര്‍പ്പിച്ചത്. 60 സാക്ഷികള്‍ ഉള്ള കുറ്റപത്രത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന്  പറയുന്നു. മെഡിക്കല്‍ കോളജില്‍ നിന്നുള്ള ശസ്ത്രക്രിയയില്‍ നിന്ന് തന്നെയാണ് കത്രിക കുടുങ്ങിയത് എന്ന് തെളിയിക്കുന്നതിനുള്ള നിര്‍ണായക രേഖകളും  സമര‍്‍പ്പിച്ചിട്ടുണ്ട്.

Harsheena to seek one crore compensation