snake

ശബരിമലയില്‍ തിരക്ക് കുറഞ്ഞെങ്കിലും കാട്ടിലെ ഊടുവഴികള്‍ വഴി സന്നിധാനത്തെത്തുന്നവരുടെ എണ്ണം കുറയുന്നില്ല. വിഷപ്പാമ്പുകള്‍ വിഹരിക്കുന്ന ഒറ്റയടിപ്പാതയിലൂടെയുളള യാത്ര വനപാലകര്‍ വിലക്കിയിട്ടും ഭക്തരുടെ വരവ് തുടരുന്നു. ഈവഴികഴില്‍ മൂര്‍ഖന്‍ ഉള്‍പ്പടെയുള്ള പാമ്പുകളെ വനംവകുപ്പ് നിയോഗിച്ചിട്ടുള്ള പാമ്പുപിടിത്തക്കാരന്‍ നീക്കംചെയ്തു.

മരക്കൂട്ടത്തിലേക്ക് വന്നകയറുന്ന ഭാഗത്താണ് കാട്ടിലെ ഊടുവഴികളിലൂടെ ഭക്തര്‍ എത്തുന്നത്. നീലിമല–സ്വാമിഅയ്യപ്പന്‍ റോഡ് എന്നിവിടങ്ങളിലൂടെ മലയകറിത്തുടങ്ങിയ ശേഷം കാട്ടുവഴികളിലേക്ക് ഇവര്‍ കടക്കും. വനപാലകര്‍ പലതവണ മുന്നറിയിപ്പുനല്‍കിയിട്ടും പ്രയോജനമില്ല.  ഈ വഴികളില്‍ നിന്ന് മൂര്‍ഖന്‍ ഉള്‍പടെയുള്ള പാമ്പുകളെ പിടികൂടി ഉള്‍ക്കാട്ടില്‍ വിട്ടു

കാട്ടുമൃഗങ്ങളെ ശല്യം ചെയ്യരുതെന്നും അവയ്ക്ക് ആഹാരസാധനങ്ങള്‍ നല്‍കരുതെന്നും തുടരെ മുന്നറിയിപ്പുനല്‍കിയിട്ടും ഭക്തര്‍ അവഗണിക്കുന്നു. മരമിറങ്ങി വന്ന മലയണ്ണാന് ഓറഞ്ച് നല്‍കുകയാണ് ചിലര്‍. മറ്റുചിലര്‍ ചിത്രങ്ങളെടുക്കുന്നു ഭക്തരുടെ സ്ഥിര സാന്നിധ്യമുള്ളതിനാല്‍ മലയണ്ണാനും കുരങ്ങന്മാരും പാതയിലേക്ക് ഇറങ്ങിവരുന്നതും പതിവ് കാഴ്ച

sabarimala forest way alert