dairy-farm

 

കുട്ടിക്കര്‍ഷകരായ ജോര്‍ജിന്‍റെയും മാത്യുവിന്‍റെയും സ്വപ്നം സംസ്ഥാനത്തെ നൂറുകണക്കിന് ക്ഷീരകര്‍ഷകരുടെയും സ്വപ്നമാണ്. കാരണം,  മുന്‍പെങ്ങുമില്ലാത്ത കടുത്ത പ്രതിസന്ധിയിലാണ്  ക്ഷീരകര്‍ഷകര്‍ ഇപ്പോള്‍.  വരുമാനത്തിനപ്പുറം ചെലവ് കുത്തനെ കൂടിയതോടെ കന്നുകാലി വളര്‍ത്തല്‍തന്നെ ഉപേക്ഷിച്ചു ഒട്ടേറെപ്പേര്‍. വന്‍തുക വായ്പയെടുത്ത് ഫാം തുടങ്ങി കടക്കെണിയിലാവരും നിരവധിയാണ്. 

 

 

20 പശുക്കള്‍, സമൃദ്ധമായി പാല്‍, കോഴിക്കോട് പെരുവയലിലെ സുഗതന്‍റെ അഭിമാനമായിരുന്നു ഈ ഫാം. ഇന്ന് സുഗതന് അതെല്ലാം ഓര്‍മ മാത്രമാണ്. ഒരു കര്‍ഷകന്‍റെ കണ്ണീരോര്‍മ.

 

15 ലക്ഷം രൂപ വായ്പയെടുത്ത് 2019ലാണ് സുഗതന്‍ എല്ലാ സൗകര്യങ്ങളുമുള്ള ഫാം തുടങ്ങിയത്. ഒടുവില്‍ നീക്കിയിരുപ്പ് ജപ്തി ഭീഷണി മാത്രം. വീടും സ്ഥലവുമുള്‍പ്പെടെ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഇന്ന് സുഗതന്‍റെയും കുടുംബത്തിന്‍റെയും ജീവിതം. ആറുമാസം മുന്‍പുവരെ സജീവമായിരുന്ന ഫാം ഇന്ന് ശൂന്യമാണ്, കര്‍ഷകന്‍ കടക്കെണിയിലും. ഇത് ഒരു കര്‍ഷകന്‍റെമാത്രം സ്ഥിതിയല്ല.  ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയുടെ നേര്‍ചിത്രമാണ്. സര്‍ക്കാര്‍ സഹായമുണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് തിരിച്ചുവരാനാകു. 

 

cost forces dairy farmers to give up ventures