auto

തലസ്ഥാനത്തെ കുത്തിപ്പൊളിഞ്ഞ റോഡില്‍ ഓടാനാവതെ നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷക്കാര്‍. പത്ത് മിനുട്ട് കൊണ്ട് എത്തേണ്ടിടത്ത് അരമണിക്കൂര്‍ ഓടണം. അതിനാല്‍ പെട്രോള്‍ കാശ് മുതലാകുന്നില്ലെന്നെന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നു. കുഴികളില്‍ നിന്ന് കുഴികളിലേക്ക് കയറിയിറങ്ങി വണ്ടികള്‍ക്ക് വരുന്ന തകരാറുകള്‍ വേറെയും. 

നാല്‍പത് വര്‍ഷമായി നഗരത്തില്‍ ഓട്ടോയോടിക്കുന്നയാളാണ് ബാലരാമപുരം സ്വദേശി രജേന്ദ്രന്‍. ഒരുകാലത്തും ഇതുപോലൊരു ദുരിതം ഉണ്ടായിട്ടില്ലെന്ന് രാജേന്ദ്രന്‍ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്. 

ഏപ്രിലോടെ റോഡ് പണികളെല്ലാം തീരുമെന്ന മന്ത്രിമാരുടെ പ്രഖ്യാനത്തില്‍ രാജേന്ദ്രന് അത്ര വിശ്വാസം പോര. സ്മാര്‍ട്ടാക്കാന്‍ പൊളിച്ചിട്ട് രണ്ട് വര്‍ഷമായും പണി തീരാത്ത റോഡുകള്‍ ഉള്ളപ്പോള്‍ എങ്ങനെ വിശ്വസിക്കാനാണ്. 

Trivandrum road issue