കലാലോകത്ത് അപൂര്‍വമായ പൈറോഗ്രഫി പ്രദര്‍ശനവുമായി ആര്‍ട്ടിസ്റ്റ് ജോര്‍ജ് ഫെര്‍ണാണ്ടസ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് പിന്നില്‍ ഊറ്റുകുഴിയിലെ ഫ്ളോറ ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനം. ഒരുവര്‍ഷത്തിലേറെ സമയമെടുത്ത് തയാറാക്കിയ മുപ്പതിലേറെ ചിത്രങ്ങളാണ് ആസ്വാദകരെ വരവേല്‍ക്കുന്നത്
ചിത്രം രൂപമെടുക്കുന്നത് തടിയില്‍. വരയ്ക്കുകയല്ല ഇവിടെ . തടി കരിക്കുകയാണ്. ചൂട് ക്രമീകരിക്കാവുന്ന പേനപോലുള്ള ഉപകരണമാണ് ചിത്രമെഴുത്തിന് ഉപയോഗിക്കുന്നത്. ലോകത്തുതന്നെ അപൂര്‍വമായ പൈറോഗ്രഫി എന്ന കലയാണ് ഇത്. ഊ ഉപകരണങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് കൊണ്ടുവന്നത്. ഓസ്ട്രേലിയ , ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതിചെയ്ത പൈന്‍, ബീച്ച്, മേപ്പിള്‍, ചെറി, വാള്‍നട്ട് എന്നിവയുടെ തടിയാണ് കാന്‍വാസ്. കാല്‍നൂറ്റാണ്ടിലേറെയായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഫെര്‍ണാണ്ടസാണ് അപൂര്‍വചിത്രരചനാ ശൈലി അവതരിപ്പിക്കുന്നത്
ഫ്ളോറ ആര്‍ട്ട് ഗാലറിയില്‍ അവസാനത്തെ അത്താഴം ഉള്‍പ്പടെ മികവാര്‍ന്ന മുപ്പതിലേറെ പൈറോഗ്രഫി ചിത്രങ്ങള്‍ കാണാം. ഈ മാസം 31 വരെയാണ് പ്രദര്‍ശനം. ഏറെ അധ്വാനവും ഏകാഗ്രതയും വേണം പൈറോഗ്രഫിക്ക് ബന്ധുകൂടിയായ കലാകാരന്‍ റൂഫ്സ് നെറ്റാറിന്റെ ഓര്‍മയ്ക്കായാണ് ഫയേഡ് ബ്യൂട്ടി എന്ന പേരില്‍ പ്രദര്‍ശനം ഒരുക്കിയത്