ഗോഡ്സെയെ സാമൂഹ്യ മാധ്യമത്തിൽ പ്രകീർത്തിച്ച കോഴിക്കോട് എൻഐടിയിലെ അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധം. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് , യൂത്ത് ലീഗ് എന്നിവർ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അധ്യാപികയെ പുറത്താക്കിയില്ലെങ്കിൽ സമരം കടുപ്പിക്കും എന്നാണ് സംഘടനകളുടെ നിലപാട്.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം വസീഫിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് രാവിലെ കണ്ടത്.  ബാരിക്കേഡ് ഇളക്കിമറിച്ചിട്ടു . ഗോഡ്സെയുടെയും അധ്യാപിക ഷൈജ ആണ്ടവന്റേയും കോലത്തിൽ ചെരുപ്പ് മാല ചാർത്തി. എൻ ഐടിയിൽ ഗുജറാത്തും ഉത്തർപ്രദേശും സൃഷ്ടിക്കാനാണ് ശ്രമമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

ഉച്ചയോടെ യൂത്ത് കോൺഗ്രസും സമരമുഖത്ത് എത്തി.  പോലീസിന് നേരെ പ്രവർത്തകർ ഇഷ്ടികയും ചെരിപ്പുമറിഞ്ഞു. അധ്യാപികയെ പുറത്താക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടാത്തത് എന്തുകൊണ്ടെന്ന് ഡിസിസി പ്രസിഡന്റ് വിമർശിച്ചു. വൈകിട്ട് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പ്രകടനവും എൻഐടി കവാടത്തിനു മുൻപിൽ പൊലീസ് തടഞ്ഞു.

Youth league protest against nit professor shaija andavan